വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പട്ടികജാതി വിഭാഗത്തില്‍ പെട്ട വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമണം നടത്തി. കല്ലാര്‍ ടണല്‍ ഭാഗത്ത് താമസിക്കുന്ന കരിമ്പോലില്‍ കുട്ടപ്പന്‍ (70), ഭാര്യ കരുണമ്മ (66) ദമ്പതികളുടെ വീടിന്റെ ജനല്‍ ചില്ലകളാണ് എറിഞ്ഞുതകര്‍ത്തത്. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ഈ സമയം ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ ഭയപ്പെട്ടു ദമ്പതികള്‍. ഈ സമയം അതിശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി കണ്ടെത്തി.

വീടിന് പുറത്ത് ഇഷ്ടിക കഷണങ്ങളും ഉണ്ടായിരുന്നു. ചുടുകട്ട കൊണ്ട് എറിഞ്ഞ് ജനല്‍ തകര്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗ്യഹനാഥന്റെ പരാതിയെ തുടര്‍ന്ന് നെടുംകണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതിയിലൂടെ ലഭിച്ചതാണ് ഇവരുടെ വീട്. കരുണമ്മ വര്‍ഷങ്ങളായി തളര്‍ന്ന് കിടപ്പാണ്. കുട്ടപ്പനും നിരവധി രോഗങ്ങള്‍ക്ക് ചികില്‍സയിലുമാണ്. കഴിഞ്ഞ ദിവസം ടണല്‍ ഭാഗത്ത് റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. റോഡിന് അനുകൂലമായി കുട്ടപ്പന്‍ പ്രതികരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കല്ലേറിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...