വടശ്ശേരിക്കരയിലെ പൊടിശല്യത്തിന് പരിഹാരമായി : റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര ജംഗ്ഷനില്‍ റോഡിന് മധ്യത്തിലായി രൂപപ്പെട്ട കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചു. കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പാണ് ഇവിടെ റോഡ് വെട്ടിപ്പൊളിച്ചത്. ​പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ ശേഷം കുഴി മണ്ണിട്ട് മൂടിയെങ്കിലും പ്രദേശത്ത് വലിയ തോതില്‍ പൊടിശല്യം അനുഭവപ്പെട്ടിരുന്നു. തിരക്കേറിയ ജംഗ്ഷനില്‍ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങള്‍ കാരണം കാൽനടയാത്രക്കാരും സമീപത്തെ വ്യാപാരികളും ഏറെ ദുരിതത്തിലായിരുന്നു.

പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അധികൃതരെത്തി റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് പൂര്‍ണ്ണമായി അടച്ചത്. കോൺക്രീറ്റ് ചെയ്തതോടെ യാത്രക്കാരുടെയും വ്യാപാരികളുടെയും നീണ്ട നാളത്തെ ദുരിതത്തിനാണ് താത്കാലിക പരിഹാരമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...