മല്ലപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിട്ടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണ പൈപ്പ് പൂട്ടി വാട്ടര്‍ അതോറിറ്റി അധികൃതര്‍. പതിനാല് സര്‍ക്കാര്‍ ഓഫീസുകളാണ് മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലെ മൂന്ന് ഓഫീസുകള്‍ വാട്ടര്‍ അതോറിറ്റി ബില്‍ അടയ്ക്കാതെ വന്നതാണ്‌ കണക്ഷന്‍ വിശ്ചേദിക്കാന്‍ കാരണം. ഈ തുക അടയ്ക്കുന്നതിനായി ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല.

കെട്ടിടത്തിലേക്കുള്ള വാട്ടര്‍ അതോറിറ്റി കണക്ഷന്‍ പൂര്‍ണ്ണമായി വിശ്ചേദിച്ചതിനാല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തുക അടച്ച 11 ഓഫീസുകള്‍ക്കും കുടിവെള്ളം ലഭിക്കാതെയായി. വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും വനിതാ ജീവനക്കാരാണ്. ദൈനംദിന ആവശ്യങ്ങൾക്ക് ജലമില്ലാതെ വനിതാ ജീവനക്കാരടക്കം ഒരാഴ്ച്ചയായി പ്രതിസന്ധിയിലായിരിക്കുകയാണ്. തുക അടയ്ക്കാനുണ്ടെന്ന കാരണത്താൽ യാതൊരു ദയയുമില്ലാതെ നിരപരാധികളായ ജീവനക്കാരെ പൈപ്പ് മുറിച്ച് ജലവിതരണം പൂട്ടി മുഖം തിരിച്ചിരിക്കുകയാണ് മല്ലപ്പള്ളിയിലെ വാട്ടർ അതോറിറ്റി ജീവനക്കാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...