ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ആര്യനാട് സർക്കാർ ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തുള്ള സ്ഥലത്തുനിന്നാണ് 14 അടി നീളവും 40 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടിയത്. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പു തൊഴിലാളികളാണ് കാടുപിടിച്ച പുരയിടത്തിൽ പാമ്പിനെ കണ്ടത്. പിന്നാലെ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പരുത്തിപ്പള്ളി വനം റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഭാരമേറിയതും നീളമുള്ളതുമായ പാമ്പിനെ വളരെ ബുദ്ധിമുട്ടിയാണ് കെണിയിലാക്കിയത്. ഇതിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കാനൊരുങ്ങി ‘കോക്രോച്ച് ജനതാ പാർട്ടി’

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു മാസം...

​’പോലീസിന് ആര് അനുമതി നൽകി?’; ലോക്സഭയിൽ പെല്ലറ്റ് ഗൺ വിഷയത്തിൽ സർക്കാരിനെ ചോദ്യം ചെയ്ത്...

0
ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമത്തെ ചോദ്യം...

ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു : നാഷണൽ ഇൻഷുറൻസ് 2,25,000 രൂപയും പലിശയും...

0
തൃശ്ശൂര്‍ : പോളിസി ചേരുമ്പോൾ  രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
ബെം​ഗളൂരു: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി...