സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ വിവരങ്ങൾ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിക്ക് ഡൽഹി സർക്കാർ അം​ഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ​ഗുപ്തയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് പദ്ധതിക്ക് അം​ഗീകാരം നൽകിയത്. പദ്ധതിയിൽ അപേക്ഷിക്കാനും മറ്റുനടപടികൾക്കുമായുള്ള പോർട്ടൽ ഓ​ഗസ്റ്റ് ഒന്നാംതീയതി മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പ്രത്യേക പോർട്ടൽ വഴിയാണ് സ്ത്രീകൾ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ടത്.

കുറഞ്ഞത് പത്തുവർഷമായി തങ്ങൾ ഡൽഹിയിൽ താമസിക്കുന്നവരാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നുമുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അപേക്ഷകർ സമർപ്പിക്കണം. തുടർന്ന് അപേക്ഷകൾ പരിശോധിച്ചശേഷമാകും അർഹരായവർക്ക് പ്രതിമാസം പണം നൽകുക. രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് പദ്ധതിയുടെ ആദ്യ​ഗഡു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അധികാരത്തിലെത്തി ഒന്നേകാൽ വർഷത്തിനുള്ളിൽ തന്നെ ഈ വാ​ഗ്ദാനം നിറവേറ്റാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അനു​ഗ്രഹത്തോടെ അവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...