നിമിഷപ്രിയയ്ക്ക് വേണ്ട നിയമസഹായങ്ങൾ ഉറപ്പാക്കും ; വിദേശകാര്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയ്ക്ക് വേണ്ട നിയമസഹായമെല്ലാം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ശിക്ഷ ഒഴിവാക്കാന്‍ വിവിധ സന്നദ്ധസംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. കോടതി വിധിക്കെതിരെ കേന്ദ്ര സ‌ര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതിക്ക് പുറത്തും മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തലാല്‍ അബ്‌ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുളള കേസ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. മരിച്ചയാളിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

2017ലായിരുന്നു സംഭവം നടന്നത്. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകള്‍ നിര്‍മ്മിച്ചായിരുന്നു ഇത്. നഴ്‌സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനുവേണ്ടിയാണ് തലാല്‍ അബ്‌ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്. എന്നാല്‍ അയാള്‍ തന്നെ സാമ്പത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ യെമനിലെ കീഴ്‌ക്കോടതിയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...