വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത് ആ മതത്തിന്റെ വിശ്വസ്തരാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അങ്ങനെ തന്നെയാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിംകള്‍ വരണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മുസ്‌ലിം ലീഗ് അതിനെ എതിര്‍ത്തതാണ്. അതിനുശേഷമാണ് ഭേദഗതി വന്നത്. മുഖ്യമന്ത്രി പറഞ്ഞതും താന്‍ പറഞ്ഞതും ഒന്നുതന്നെയാണ്. സംഘ്പരിവാര്‍ രാഷ്ട്രീയവുമായി സന്ധിചെയ്ത് പരിചയമുള്ളവരല്ല തങ്ങളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘സംഘ്പരിവാറുമായി സന്ധി ചെയ്തവര്‍ ഞങ്ങള്‍ക്കെതിരെ പല ആരോപണങ്ങളും ഉന്നയിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അതിൽ സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ കാക്കും. അമുസ്‌ലിംകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന വാദം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ആ ക്ലോസിലെ മറ്റു ചില ഭാഗങ്ങള്‍ മാത്രമാണ് അംഗീകരിച്ചത്,’ എന്നും എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. നിലവില്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായി മാത്രമേ ചില വകുപ്പുകള്‍ നടപ്പാക്കൂ എന്ന ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തിക്കൂടേ എന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് അഡ്വക്കേറ്റ് ജനറല്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....