Sunday, May 5, 2024 7:55 am

തൃക്കാക്കരയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി യുഡിഎഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചെങ്കിലും അത് ശരിയായില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. സീറോ മലബാറിക് സഭയുടെ വിശദീകരണമെത്തിയതോടെയാണ് യുഡിഎഫിന്റെ മനംമാറ്റം. സ്ഥാനാര്‍ത്ഥിയെ അക്രമിക്കുന്നതിന് പകരം കെ റെയില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിക്കാനാണ് തീരുമാനം.

ഇടതുപക്ഷമാകട്ടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും കാടിളക്കിയുള്ള പ്രചാരണത്തിലൂടെ ആരോപണങ്ങളെ മറി കടക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി യുവ നേതാക്കളെ കളത്തിലിറക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് പോകുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഇനിയും വ്യക്തമല്ല. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാഗേജ് നയം പരിഷ്കരിച്ച് എയർ ഇന്ത്യ ; 5 കിലോ കൂടി വെട്ടി

0
ന്യൂഡൽഹി : ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ. ആഭ്യന്തര...

മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന് ; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം...

0
ന്യൂഡൽഹി : മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ...

വേനൽ അവധി ; കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ

0
നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ...

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് ; അന്വേഷണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു, കുറ്റപത്രം നൽകാനാകാതെ...

0
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും...