ബാഗേജ് നയം പരിഷ്കരിച്ച് എയർ ഇന്ത്യ ; 5 കിലോ കൂടി വെട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ. ആഭ്യന്തര യാത്രയില്‍ ഇക്കോണമി ക്ലാസിലെ യാത്രയ്ക്ക് സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ചു. നേരത്തെ 25 കിലോ ആയിരുന്ന ഭാരപരിധി കഴിഞ്ഞ വർഷം 20 ആക്കി കുറച്ചിരുന്നു. മേയ് രണ്ടുമുതൽ ഇത് നിലവിൽ വന്നു. അധികം ബഗേജുകൾ​ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നല്‍കേണ്ടി വരും. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങള്‍ കൊണ്ട് വന്നിരുന്നു. വിവിധ വിഭാഗത്തിലുള്ള യാത്രക്കാർക്ക് ഒരേ രീതിയിലുള്ള സൗകര്യങ്ങള്‍ എന്ന സമീപനമല്ല വേണ്ടതെന്നാണ് ടാറ്റയുടെ നയം. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ മെനു അടിസ്ഥാനമാക്കിയുള്ള നിരക്ക് നിർണയ മാതൃക നടപ്പാക്കിയിരുന്നു.

കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്ലക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി യാത്രക്കാരെ തിരിച്ചുകൊണ്ടാണ് എയർ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ട് വന്നത്. കംഫർട്ട് വിഭാഗത്തിന് ബാഗേജ് നേരത്തെ 20 കിലോഗ്രാമും കംഫർട്ട് പ്ലസ് വിഭാഗത്തിന് 25 കിലോഗ്രാമുമായിരുന്നു. ഇതാണ് ആദ്യം 20 ആയും ഇപ്പോള്‍ 15 കിലോ ആയും കുറച്ചിട്ടുള്ളത്. ഫ്ലക്സ് വിഭാഗത്തിന് 25 കിലോ സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കും. . ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസില്‍ 25 മുതല്‍ 35 കിലോ വരെയാണ് അനുവദിച്ചിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...