കോഴിക്കോട് മലാപ്പറമ്പ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു ; കടുത്ത ഭീതിയിൽ ജനങ്ങൾ, ജാഗ്രത മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലാപറമ്പ് പ്രദേശം ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ പതിമൂന്നാം വാർഡിൽ മാത്രം പന്ത്രണ്ട് മഞ്ഞപ്പിത്തം കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശീയ പാതക്ക് സമീപം വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനാൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം. രോഗവ്യാപനം തടയുന്നതിന് കോർപറേഷൻ ആരോഗ്യ വിഭാഗം ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും കുടിവെള്ളത്തിൽ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് കോർപറേഷൻ ആരോഗ്യവകുപ്പ് വിശദീകരിച്ചു. ചെറിയ കുട്ടികളുൾപ്പടെ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതാണ് ഇപ്പോൾ സ്ഥിതി രൂക്ഷമാകാൻ കാരണമായിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാലയിൽ എസ്എഫ്ഐ സമരം 25-ാം ദിവസത്തിലേക്ക്

0
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം...

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...