മോദിക്കുവേണ്ടി പാടിയ ഏഴ് വയസുകാരന്റെ വീഡിയോ എഡിറ്റ് ചെയ്തു ; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെ ഗാനം ആലപിച്ചതിന് പ്രശംസ നേടിയ ഏഴ് വയസുകാരന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ഹാസ്യനടന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി. കുനാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘ആ വീഡിയോ എഡിറ്റ് ചെയ്യുന്നതിന് മുന്‍പ് അയാള്‍ ആരോടാണ് അനുമതി വാങ്ങിയത്? ചിലരെല്ലാം പറയുന്നത് ഇത് തമാശയായി കാണണമെന്നാണ്. പക്ഷേ കുട്ടികളെക്കൊണ്ടല്ല തമാശ ചെയ്യിക്കേണ്ടത്‌’. കുട്ടിയുടെ പിതാവ് ഗണേഷ് പറഞ്ഞു.

ജര്‍മനിയിലെ ബെര്‍ലിനില്‍ മോദി എത്തിയപ്പോഴായിരുന്നു ഏഴുവയസുകാരന്‍ ഗാനം ആലപിച്ചത്. പ്രധാനമന്ത്രി കുട്ടിയുമായി ആശയവിനിമയം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് കുനാല്‍ കമ്രയും പങ്കുവെച്ചു. കുട്ടി പാടിയ ഹേയ് ജന്മഭൂമി ഭാരത് എന്ന പാട്ടിന് പകരം 2010ല്‍ പുറത്തിറങ്ങിയ പീപ്ലി ലൈവ് എന്ന ചിത്രത്തിലെ മെഹംഗായി ദായാന്‍ ഖായേ ജാത് ഹേ എന്ന പാട്ട് എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു കുനാല്‍ കമ്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...