പട്ടികജാതിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പട്ടികജാതിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലയില്‍ ഷാരോണ്‍, മഠത്തില്‍ ദിപിന്‍, വട്ടപ്പാറ പുളിമൂട്ടില്‍ സോനു എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്തായിരുന്ന ലിനോ ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു മാസം മുൻപാണ് സംഭവം നടന്നത്.

മദ്യലഹരിയിൽ ചേമ്പളത്ത് വെച്ച് പ്രതികൾ ലിനോ ബാബുവിനെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മാരക ആയുധങ്ങളുമായി പ്രതികൾ, പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു ഹെൽമറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ലിനോയ്ക്ക് പരുക്കേറ്റിരുന്നു. അറസ്റ്റിലായ ഷാരോണ്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ഇയാള്‍ക്കെതിരെ കാപ്പ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...