Monday, April 29, 2024 7:14 pm

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണൻ ; ഔദ്യോഗിക പ്രഖ്യാപനം വന്നു

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എ.എൻ രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി. ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാൽ പ്രചരണമാരംഭിയ്ക്കാൻ എ.എൻ രാധാകൃഷ്ണന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി പ്രചാരണവും ആരംഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പിനുള്ളതിനാൽ ഒന്നിച്ച് പരിഗണിക്കുന്നതിന്റെ കാലതാമസം ആണെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ വിശദീകരണം. സംസ്ഥാന കോർകമ്മിറ്റി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപട്ടികയിൽ മുൻഗണന എ.എൻ രാധാകൃഷ്ണനായിരുന്നു. ഒ.എം ശാലീന, ടി.പി സിന്ധു മോൾ, എസ്.ജയകൃഷ്ണൻ എന്നിവരും പട്ടികയിലുണ്ടായിരുന്നു. പക്ഷേ എ.എൻ രാധാകൃഷ്ണന് തന്നെ ഒടുവിൽ നറുക്ക് വീഴുകയായിരുന്നു.

എ.എൻ രാധാകൃഷ്ണൻ കൂടി സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂർണമായി. യുഡിഎഫിൽ നിന്ന് ഉമാ തോമസും, എൽഡിഎഫിൽ നിന്ന് ജോ ജോസഫുമാണ് മത്സരിക്കുന്നത്. ഇനി ആം ആദ്മി സ്ഥാനാർത്ഥി കൂടി ആരെന്ന് അറിയാനുണ്ട്. തൃക്കാക്കരയിൽ ട്വന്റി-20 യുടെ പിന്തുണയോടെയാകും ആം ആദ്മി സ്ഥാനാർത്ഥി മത്സരിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.സുധാകരന്‍ തുടരും ; നാലിന് കെപിസിസി അവലോകനം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷപദവിയിലേക്ക് അടുത്തമാസം നാലാം തീയതി...

ശാപമോക്ഷം കാത്ത് മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌

0
റാന്നി: റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ...

ഇ.പിയെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയം : വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ഇ.പി. ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമെന്ന് പ്രതിപക്ഷ...

‘തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?’ ; നിയമനടപടി സ്വീകരിക്കുമെന്ന് ഇ...

0
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ...