Thursday, May 16, 2024 9:08 am

ശാപമോക്ഷം കാത്ത് മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ കുംഭിത്തോടു ഭാഗം ഒടുവില്‍ ടാര്‍ ചെയ്തെങ്കിലും ആനമാടം ജംങ്ഷനിലെ കുഴി അടച്ചില്ല. മന്ദമരുതി വെച്ചൂച്ചിറ റോഡിലാണ് സംഭവം. വൈദ്യുതി തൂണ്‍ നീക്കിയ ഭാഗം ടാറിംങ് നടത്താതെ പോയത് അപകടക്കെണിയായി മാറുന്നത് വാര്‍ത്ത ആയിരുന്നു. ഇവിടെ റീടാറിംങ് നടത്തുന്നതില്‍ അധികൃതര്‍ മൊല്ലപ്പോക്കു നയം നടത്തുന്നതായിട്ടും ആരോപണം ഉയര്‍ന്നിരുന്നു. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കുംഭിത്തോടിനു സമീപവും ആനമാടം ജംങ്ഷനിലുമാണ് ടാറിംങ് നടത്താതെ അധികൃതര്‍ മുമ്പ് മടങ്ങിയത്. റോഡിന് മധ്യത്തിലെ ഈ കട്ടിംങ് ഒഴിവാക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഇവിടെയുണ്ടായി. റോഡിനു മധ്യത്തില്‍ ടാറിംങ്ങിനു തടസമായി നിന്ന വൈദ്യുതി തൂണുകള്‍ നാളുകള്‍ക്ക് മുമ്പ് മാറ്റിയെങ്കിലും ഇത്രയും ഭാഗം ടാര്‍ ചെയ്യാതെ അധികൃതര്‍ മടങ്ങുകയായിരുന്നു. പരാതികള്‍ ഏറിയതോടെ കുംഭിത്തോടു ഭാഗം അധികൃതര്‍ ടാര്‍ ചെയ്ത് അപകടം ഒഴിവാക്കിയിരുന്നു. എന്നാല്‍ വലിയ വളവുകൂടിയുള്ള ആനമാടം ഭാഗം ഇവര്‍ ഒഴിവാക്കിയാണ് പോയത്. ഈ ഭാഗം കൂടി ടാറിംങ് നടത്തിയാല്‍ വാഹന സഞ്ചാരം സുഗമമാകും.

മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിലാക്കിയതോടെയാണ് വശത്തു നിന്നിരുന്ന വൈദ്യുതി തൂണുകള്‍ റോഡിനു മധ്യത്തിലായത്. ഇതില്‍ ആനമാടം ജംങ്ഷനിലും, കുംഭിത്തോടു ജലസംഭരണിക്കു സമീപവും നിന്നിരുന്ന തൂണുകള്‍ ടാറിംങ് നടത്താന്‍ കഴിയാത്ത തരത്തില്‍ റോഡിനു മധ്യത്തിലായിപ്പോയി. ഇതാണ് പിന്നീട് മാറ്റിയത്. രണ്ടു കോടി രൂപ വൈദ്യുതി വകുപ്പിന് കിഫ്ബി നല്‍കിയ ശേഷമാണ് തൂണുകള്‍ മാറ്റിയത്. തൂണുകള്‍ മാറ്റുന്നതിലെ കാലതാമസം മൂലവും ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വൈകിയതു മൂലവും ഒന്നാംഘട്ട ടാറിംങ് മാത്രമേ മന്ദമരുതി മുതല്‍ കൂത്താട്ടുകുളം വരെ നടത്തിയിട്ടുള്ളു. ഇവിടെ മറ്റു അനുബന്ധ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി മടങ്ങുകയും ചെയ്തു. പിന്നീട് ഇവരെ കരാറില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാലാണ് കരാര്‍ കമ്പനിക്കു നേരെ നടപടി ഉണ്ടായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും’ ; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

0
കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പുരോഗമിക്കെ നിര്‍ണായക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്...

തൃശൂർ പൂരത്തിനിടെ വിദേശ വ്ലോഗറോട് മോശമായി പെരുമാറിയ സംഭവം ; പ്രതി അറസ്റ്റിൽ

0
തൃശൂർ: തൃശൂർ പൂരം കാണാനെത്തിയ വിദേശ വനിത വ്ലോഗറെ കടന്നുപിടിച്ച് അപമാനിക്കാൻ...

കച്ചിൽ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

0
കച്ച്: ​ഗുജറാത്തിലെ കച്ചിൽ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അഹമ്മദാബാദിൽ നിന്ന്...

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു ; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

0
ചെന്നൈ: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച്...