ഉപതെരഞ്ഞെടുപ്പ് കെ – റെയിലിനെതിരായ വിലയിരുത്തലെന്ന് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ – റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. ‌‌‌എറണാകുളം ജില്ലയില്‍ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്. എൽഡിഎഫ് എറണാകുളം ജില്ലയിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവം. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്.

പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആർടിസി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സർക്കാരാണ് കമ്മിഷൻ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിൽ യുഡിഎഫ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് കെ – മുരളീധരൻ എംപി പറഞ്ഞു. തൃക്കാക്കരയിൽ കോൺഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ല. വി.ഡി സതീശൻ തൃക്കാക്കരയിൽ വൺ മാൻ ഷോ കളിക്കുന്നു എന്ന സിപിഐ എം ആരോപണത്തിന് മറുപടി നൽകുകയായിരുന്നു കെ – മുരളീധരൻ എംപി.

സ്വന്തം ജില്ലയായത് കൊണ്ട് വി.ഡി സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും എല്ലാവരോടും കൂടിയാലോചിച്ചാണ് വി.ഡി സതീശൻ പ്രവർത്തിക്കുന്നതെന്നും കെ.മുരളീധരൻ എംപി വ്യക്തമാക്കി. പള്ളികൾ കേന്ദ്രീകരിച്ചാണ് ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി. വിവാദങ്ങൾ അല്ല ജനങ്ങളുടെ വിഷയങ്ങൾ ആണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്നും ഉമ തോമസ്‌ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...