Thursday, May 2, 2024 7:12 am

പൂരം ചടങ്ങുകള്‍ കാണാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക ഇടം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തേക്കിന്‍കാട് മൈതാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക ഇടം വേലി കെട്ടിത്തിരിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് തടസമില്ലാതെ പൂരം ചടങ്ങുകള്‍ കാണാന്‍ കഴിയുമെന്നും മന്ത്രി കെ.രാജന്‍. തൃശൂര്‍ പൂരം കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനായി പ്രത്യേക ക്രമീകരണം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തി. ഇതിനായി ഒരുക്കിയ വനിതാ പോലീസിലെ ബുള്ളറ്റ് പട്രോള്‍ സംഘത്തിന്റെയും കുടുംബശ്രീ ഷീ ടാക്‌സികളുടെയും ഫ്ലാഗ് ഒഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നാല് പിങ്ക് പോലീസ് പട്രോള്‍ സംഘങ്ങളെ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തുമായി വിന്യസിച്ചു. 1515 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ തത്സമയ സേവനം ലഭിക്കും. 112 എന്ന നമ്പറിലും വിളിക്കാം. വനിതാ ഉദ്യോഗസ്ഥരുടെ അഞ്ച് ബുള്ളറ്റ് പട്രോള്‍ സംഘങ്ങളും റോന്തു ചുറ്റും. 300 വനിതാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടാകും. 50 വനിതാ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെയും നിയോഗിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏഴ് ഷീ ടാക്‌സി യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്വരാജ് റൗണ്ട്, ശക്തന്‍ സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സേവനം ലഭിക്കും. മൊബൈല്‍ നമ്പറുകള്‍ ഉടന്‍ ലഭ്യമാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത ചൂട് ; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

0
കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന്...

ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന ; പിന്നാലെ 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

0
വരാണസി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ...

ആ​ലു​വ​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം ; ര​ണ്ടു​പേ​ർ​ മരിച്ചു

0
കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു...

കനത്തചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി...