ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന ; പിന്നാലെ 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

വരാണസി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വർക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവ‍ർ ഓടിയെത്തി ശുശ്രൂഷിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. വരാണസിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവ് ജിമ്മിൽ ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതുമെല്ലാം അവിടുത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്. തലയ്ക്ക് കൈ കൊടുത്ത് കുറച്ച് നേരം ജിമ്മിലെ ഉപകരണങ്ങൾക്ക് അടുത്ത് കുനിഞ്ഞ് ഇരിക്കുന്നതും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അടുത്തുണ്ടായിരുന്നവർ ഓടിയെത്തി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് ഇരുത്താൻ ശ്രമിക്കുകയും പുറവും തലയും തടവിക്കൊടുന്നുമുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി പതിവായി ജിമ്മിൽ എത്തി വ‍ർക്കൗട്ട് ചെയ്തിരുന്നയാളാണ് ദീപക് ഗുപ്തയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പല ഫിറ്റ്നസ് മത്സരങ്ങളിലും സജീവ പങ്കാളിയുമായിരുന്നു. ജിമ്മിൽ കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മരണ കാരണം വ്യക്തമാവാൻ മെഡിക്കൽ റിപ്പോർട്ടുകൾ വരേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....

അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോൾ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം ; 70 വെടിയുണ്ടകൾ ;...

0
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും...

‘10 കൊല്ലം ജനവികാരത്തിനൊപ്പം നിൽക്കാനായില്ല’ ; ടി.എം. തോമസ് ഐസക്

0
വള്ളികുന്നം (ആലപ്പുഴ) : പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നുവെന്നും...

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...