സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവിനെ മുതുവിള അരുവിപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് കരിഞ്ചാത്തിയില്‍ സോമന്റെയും രമയുടെയും മകന്‍ സുബിനാണ് (35) മരിച്ചത്. മുതുവിള അരുവിപ്പുറത്തുള്ള ബന്ധുവിട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. രാത്രിയില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭര്‍ത്താവിനെയും സദാചാര പോലീസ് ചമഞ്ഞെത്തി സംഘം മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു സുബിന്‍. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാങ്ങോട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കേസിലെ മറ്റൊരു പ്രതി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. സദാചാര പോലീസ് കേസില്‍ മറ്റൊരാള്‍കൂടി പ്രതിയായി ഉണ്ട്. വെഞ്ഞാറമൂട് സ്വദേശിയാണ് സുരേഷ്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവാവിനെയും നഴ്സായ ഭാര്യയും പ്രതികള്‍ തടഞ്ഞുനിര്‍ത്തി. ദമ്പതികള്‍ ആണെന്ന് അറിയിച്ചിട്ടും പ്രതികള്‍ ഇരുവരോടും അസഭ്യം പറയുകയും പിന്നീട് അക്രമിക്കുകയും ആയിരുന്നു. ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിന് അടുത്തായിരുന്നു സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...