Friday, May 17, 2024 5:35 pm

വ്യത്യസ്ഥമായ രചനാശൈലിയാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത് : പ്രൊഫ.ടി .കെ ജി നായര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വ്യക്തികളുടെ ആത്മാവിഷ്‌ക്കാരമാണ് കലാ രചനയെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി .കെ ജി നായര്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജില്‍ നടന്ന ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ആത്മാവിഷ്‌കാരങ്ങളെ അവതരിപ്പിക്കുന്ന കലയാണ് ചിത്രരചന. ഓരോരുത്തരുടെയും രചനാശൈലി വ്യത്യസ്ഥമാണ്. ആ വ്യത്യസ്ഥതയാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത്. അറിവിന്റെ എല്ലാ വാതായനങ്ങളിലും എത്തി നില്‍ക്കുന്നവരാണ് ഇപ്പോഴുള്ള കുട്ടികള്‍. എല്ലാ ലൈബ്രറികളിലും ബാലവേദികള്‍ പ്രവര്‍ത്തിക്കണമെന്നും ടി.കെ.ജി നായര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ യുപി, ഹൈസ്‌കൂള്‍  വിഭാഗത്തിലായാണ് മത്സരം സംഘടിപ്പിച്ചത്. യു പി വിഭാഗത്തില്‍ 33 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 32 പേരും ഉള്‍പ്പടെ 65 കുട്ടികള്‍ പങ്കെടുത്തു. വിജയികളെ വ്യാഴാഴ്ച (12) പ്രഖ്യാപിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി.ആനന്ദന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം രാജന്‍ വര്‍ഗീസ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, കോന്നി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പേരൂര്‍ സുനില്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ, ചിത്രകാരന്‍ പ്രമോദ് കുരമ്പാല എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ...

സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ് ; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

0
തിരുവനന്തപുരം: സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ...

2 വര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനം : എല്ലാം മറന്നെന്ന് കരുതി പ്രതികള്‍, വിടാതെ...

0
കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ...

മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം ; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ തൃശൂരില്‍ അറസ്റ്റിലായി. പാലക്കാട്...