Tuesday, May 14, 2024 10:14 am

ഡോ. എം എസ് സുനിലിന്റെ 245 – മത് സ്നേഹഭവനം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രഞ്ജിനിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട :  സാമൂഹിക ഡോ. എം എസ്.  സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 245 – മത് സ്നേഹഭവനം ചങ്ങനാശ്ശേരി തുരുത്തിയിൽ കൊണ്ടു പറമ്പിൽ രഞ്ജിനി രാജപ്പനും രണ്ട് കുട്ടികൾക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ജോയി കൊച്ചുവീട്ടിലിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹ സമ്മാനമായി നിർമ്മിച്ചു നൽകി.  വീടിന്റെ താക്കോൽ ദാനം വധുവരന്മാരായ ഡോ.മാത്യു സ്റ്റാൻലിയും ഡോ. ദിവ്യ കൊച്ചുവീട്ടിലും ചേർന്ന് നിർവഹിച്ചു.

കഴിഞ്ഞ പ്രളയത്തിൽ മൺകട്ട കൊണ്ട് കിട്ടിയിരുന്ന വീട് മൊത്തമായി തകർന്നതിനാൽ അടച്ചുറപ്പില്ലാത്ത ഒരു കുടിലിലായിരുന്നു രഞ്ജിനി രാജപ്പനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ജോയി കൊച്ചുവീട്ടിൽ തന്റെ മകളുടെ വിവാഹത്തിനോടനുബന്ധിച്ച് സുനിൽ ടീച്ചറുമായി ബന്ധപ്പെടുകയും ഇവർക്കായി രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു.

ജോൺസൺ കണ്ണൂക്കാടൻ,  ജോഷി വള്ളിക്കളം., മനോജ് അച്ചേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പണിയുന്ന ഒൻപതാമത്തെ വീടാണിത്. ചടങ്ങിൽ ബ്ലോക്ക് മെമ്പർ മാത്തുകുട്ടി പ്ലാത്തണം, ബെറ്റി ജോയ്, അപ്പച്ചൻ കൊച്ചുവീട്ടിൽ, കെ. പി. ജയലാൽ, തോമാച്ചൻ നേര്യംപറമ്പിൽ, സ്റ്റാൻലി, വിമലാ സ്റ്റാൻലി, രാജു തുരുത്തി, അരവിന്ദൻ അരുണോദയം എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളത്ത് കൈയ്യേറിപ്പണിത കെട്ടിടങ്ങൾ നഗരസഭ അധികൃതർ പോലീസിന്‍റെ സഹായത്തോടെ പൊളിച്ചുനീക്കി

0
പന്തളം : നഗരസഭ പണി നിർത്തിവെക്കാൻ കത്തുനൽകിയ ഇരുനില കെട്ടിടമുൾപ്പെടെ കൈയേറിപ്പണിത...

കുളനട മെഡിക്കൽ ട്രസ്റ്റും ഇന്ത്യൻ ദന്തൽ അസോസിയേഷനും ചേർന്ന് സൗജന്യ പ്രമേഹ രോഗ നിർണയ...

0
ഓമല്ലൂർ : മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവി ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ കുളനട...

ഓൺലൈൻ തട്ടിപ്പിന് വ്യാജ സിം കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു

0
മ​ല​പ്പു​റം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി...

ഡ്രൈവിംഗ് ടെസ്റ്റിന് പത്തനംതിട്ടയിൽ ഇന്നലെ എത്തിയത് 16 പേർ

0
പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളുകളുടെ നിസഹകരണത്തിനിടെ ഇന്നലെ പത്തനംതിട്ട ആർ.ടി.ഒയുടെ കീഴിൽ...