അരുവിപ്പുറത്ത് ബികോം വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അരുവിപ്പുറo മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി വിഷ്ണു 21 ആണ് ഇന്ന് രണ്ടു മണിയോടെ മുങ്ങി മരിച്ചത്. അരവിപ്പുറത്തെ മഠത്തിന്റെ പിന്‍ഭാഗത്തു ഉള്ള നെയ്യാറിലെ കയത്തിലായിരുന്നു ദാരുണാന്ത്യം. ഉച്ചക്ക് മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ഒരേ യൂണിഫോമില്‍ അരവിപ്പുറത്തെ മഠത്തിന്റെ പിന്‍ഭാഗത്തു ഉള്ള നെയ്യാറിലെ ഭാഗത്തു വെള്ളത്തില്‍ കൂട്ടം കൂടുന്നതും ഓടുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അരവിപ്പുറത്തെ മഠത്തിന്റെ ഭാരവാഹികള്‍ മാരായമുട്ടം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

പോലീസ് എത്തി വിദ്യാര്‍ഥികളെ കരക്ക്‌ കയറ്റി വിട്ടുവെങ്കിലും കുറച്ചു പേര്‍ അവിടെ തന്നെ നിലയുറപ്പിച്ചു. സംശയം തോന്നിയ പോലീസ് വിവരം തിരക്കിയപ്പോളാണ് വിഷ്ണു വെള്ളത്തില്‍ മുങ്ങിയ സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസ് ഫയർഫോഴ്‌സിനെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിന്റെ ബോഡി ലഭിച്ചത്. പെട്ടെന്ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അന്‍പതോളം വിദ്യാര്‍ഥില്‍ ഉണ്ടായിരുന്നതില്‍ ഒരാള്‍ പോലും പോലീസിനെയോ, ഫയര്‍ ഫോഴ്‌സിനെയോ നാട്ടുകാരെയോ വിളിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഫയര്‍ ഫോഴ്‌സിനെയോ പോലീസിനെയോ വിളിച്ചില്ല. അങ്ങനെയായായിരുന്നെങ്കില്‍ വിഷ്ണു രക്ഷപ്പെടുമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. വളരെ താമസിച്ചു മാത്രമാണ് പുറം ലോകം ഇതറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് മാരായമുട്ടം പോലീസ് പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...