ഡോ. എം എസ് സുനിലിന്റെ 245 – മത് സ്നേഹഭവനം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രഞ്ജിനിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട :  സാമൂഹിക ഡോ. എം എസ്.  സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 245 – മത് സ്നേഹഭവനം ചങ്ങനാശ്ശേരി തുരുത്തിയിൽ കൊണ്ടു പറമ്പിൽ രഞ്ജിനി രാജപ്പനും രണ്ട് കുട്ടികൾക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ജോയി കൊച്ചുവീട്ടിലിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹ സമ്മാനമായി നിർമ്മിച്ചു നൽകി.  വീടിന്റെ താക്കോൽ ദാനം വധുവരന്മാരായ ഡോ.മാത്യു സ്റ്റാൻലിയും ഡോ. ദിവ്യ കൊച്ചുവീട്ടിലും ചേർന്ന് നിർവഹിച്ചു.

കഴിഞ്ഞ പ്രളയത്തിൽ മൺകട്ട കൊണ്ട് കിട്ടിയിരുന്ന വീട് മൊത്തമായി തകർന്നതിനാൽ അടച്ചുറപ്പില്ലാത്ത ഒരു കുടിലിലായിരുന്നു രഞ്ജിനി രാജപ്പനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ജോയി കൊച്ചുവീട്ടിൽ തന്റെ മകളുടെ വിവാഹത്തിനോടനുബന്ധിച്ച് സുനിൽ ടീച്ചറുമായി ബന്ധപ്പെടുകയും ഇവർക്കായി രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു.

ജോൺസൺ കണ്ണൂക്കാടൻ,  ജോഷി വള്ളിക്കളം., മനോജ് അച്ചേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പണിയുന്ന ഒൻപതാമത്തെ വീടാണിത്. ചടങ്ങിൽ ബ്ലോക്ക് മെമ്പർ മാത്തുകുട്ടി പ്ലാത്തണം, ബെറ്റി ജോയ്, അപ്പച്ചൻ കൊച്ചുവീട്ടിൽ, കെ. പി. ജയലാൽ, തോമാച്ചൻ നേര്യംപറമ്പിൽ, സ്റ്റാൻലി, വിമലാ സ്റ്റാൻലി, രാജു തുരുത്തി, അരവിന്ദൻ അരുണോദയം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...