Wednesday, May 8, 2024 6:01 pm

അസാനിയിൽ ആന്ധ്ര തീരത്ത് കനത്ത മഴ ; വിമാന ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കി – കനത്ത ജാ​ഗ്രത

For full experience, Download our mobile application:
Get it on Google Play

മുംബൈ : അസാനി ചുഴലിക്കാറ്റിന്റെ ഭാ​ഗമായി ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ മഴ തുടങ്ങി. വിശാഖപട്ടണം, വിജയവാ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതൽ സർവ്വീസുകൾ റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിൻ സർവ്വീസുകൾ തൽക്കാലത്തേക്ക് വെട്ടിചുരുക്കി.  ആന്ധ്ര തീരത്ത് എത്തുന്ന അസാനി  ചുഴലിക്കാറ്റ് ദിശ മാറി മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതൽ അസാനിയുടെ ശക്തി കുറയും.

അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറും. ആന്ധ്രയുടെ വടക്കന്‍ തീര മേഖലയില്‍ ശക്തമായ മഴയുണ്ട്. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനസര്‍വ്വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കി. ആന്ധ്ര തീരത്ത് മണിക്കൂറില്‍ 75 മുതൽ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയേയും നാവികസേനയേയും ദുരന്തസാധ്യതാ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം , എറണാകുളം , പാലക്കാട്, തൃശൂർ , മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അങ്ങനെ ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്? യാത്ര സ്പോണ്‍സേ‍ഡ് ആണോയെന്ന ചോദ്യം തന്നെ അസംബന്ധം...

0
തിരുവനന്തപുരം: മുഖ്യമന്ത്രി എല്ലാ അനുമതിയും വാങ്ങിയാണ് കുടുംബ സമേതം വിദേശത്തേക്ക് പോയതെന്ന്...

ഐഎഎസ് ഉദ്യോഗസ്ഥയെ രാത്രി 11 മുതൽ രാവിലെ 8 വരെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി...

0
തിരുവനന്തപുരം: ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം...

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു

0
മുംബൈ : സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവന്‍ മുംബൈയില്‍...

അംഗപരിമിതിയും നിത്യരോഗങ്ങളും, 600 രൂപയുടെ പെൻഷനുള്ളത് 38 മാസമായി കിട്ടിയില്ലെന്ന് മനുഷ്യവകാശ കമ്മീഷനിൽ പരാതി

0
തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകി വരുന്ന...