Wednesday, May 29, 2024 10:01 am

ഐഎഎസ് ഉദ്യോഗസ്ഥയെ രാത്രി 11 മുതൽ രാവിലെ 8 വരെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി ; വാട്സ്ആപ്പിലും മെസേജ് – ക്ലർക്കിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി സന്തോഷ് കുമാറിനെയാണ് സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥയുടെ ഗുരുതര സ്വഭാവമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി വൈകി നിരവധി തവണ ശല്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥ സന്തോഷിന് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വാട്‌സ്ആപ്പിൽ സന്ദേശം അയച്ചു. ലൈം​ഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്പെൻ്റ് ചെയ്തത്. ഉദ്യോഗസ്ഥ ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്.

മെയ് ആറിന് രാത്രി 11 മണിക്കും മെയ് ഏഴിന് രാവിലെ എട്ട് മണിക്കും ഇടയിൽ നിരവധി തവണയാണ് സന്തോഷ് ഐഎഎസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചത്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥ ഇനി വിളിക്കരുതെന്ന് സന്തോഷിനെ താക്കീത് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷവും സന്തോഷ് തുടർച്ചയായി വിളിച്ചു. ഔദ്യോഗിക പദവിക്ക് നിരക്കാത്ത തരത്തിൽ വാട്സ്ആപ്പിൽ ഇയാൾ സന്ദേശങ്ങളും അയച്ചു. തുടർന്ന് യുവ ഐഎഎസ് ഓഫീസറായ പരാതിക്കാരി രേഖാമൂലം പരാതി നൽകുകയായിരുന്നു. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് വകുപ്പുതലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. സസ്പെൻഷൻ എത്ര കാലത്തേക്കെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഉപജീവനബത്ത സന്തോഷ് കുമാറിന് സസ്പെൻഷൻ കാലയളവിൽ ലഭിക്കും. 2019 കേരള കേഡർ ഐഎഎസ് ഓഫീസറാണ് പരാതിക്കാരി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യാന്തര അവയവക്കടത്ത് : കേസിലെ പ്രധാനിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്

0
കൊച്ചി: രാജ്യാന്തര അവയവ കടത്ത് അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി...

പെരിങ്ങനാട് തൃച്ഛേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാതല പ്രവേശനോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരിച്ചു

0
അടൂർ : പെരിങ്ങനാട് തൃച്ഛേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാതല...

കാവനാൽക്കടവ് – നെടുങ്കുന്നം റോഡിന്‍റെ നവീകരണം വൈകുന്നു

0
മല്ലപ്പള്ളി : കാവനാൽക്കടവ് - നെടുങ്കുന്നം റോഡിന്‍റെ നവീകരണം വൈകുന്നു. പുനരുദ്ധാരണ...

‘ആവേശം’ സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ ; ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

0
ആലപ്പുഴ: ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ...