Tuesday, May 14, 2024 7:18 pm

ട്രെയിൻ വന്നപ്പോൾ മാറിനിൽക്കാൻ ശ്രമിച്ചു, അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് പുഴയിലേക്ക് വീണു ; തെരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഏലംകുളം : റെയില്‍വേ പാലത്തിനു മുകളില്‍ നില്‍ക്കവെ അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്ക് വീണ് കാണാതായ കൈക്കുഞ്ഞിനായി തെരച്ചില്‍ തുടരുന്നു. പതിനൊന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പുഴയില്‍ വീണ് കാണാതായത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന പാലത്തോള്‍ സ്വദേശിയായ 35-കാരിയുടെ കൈയില്‍നിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോള്‍ പെട്ടന്നുണ്ടായ വിറയലില്‍ കുഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് അമ്മ പറയുന്നത്.

ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ആരും അറിയാതെ വീട്ടില്‍ നിന്നും കൈക്കുഞ്ഞുമായി ഇറങ്ങി പോന്നതായിരുന്നു യുവതി. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍നിന്ന് രാത്രി ഒന്‍പതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായി. വീട്ടുകാര്‍ യുവതിക്കായി അന്വേഷണം നടത്തുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പുഴയില്‍ വീണ കാര്യം പറഞ്ഞുു.

റെയില്‍പ്പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ സുരക്ഷിത കവചത്തിലേക്ക് (ട്രോളിക്കൂട്) മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലില്‍ കുഞ്ഞ് കൈയില്‍നിന്നു തെറിച്ച്‌ പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കുഞ്ഞിനായി തെരച്ചില്‍ തുടങ്ങി. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയില്‍ തെരച്ചിലാരംഭിച്ചു. പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേര്‍ന്ന് ബുധനാഴ്ച വൈകിയും തെരച്ചില്‍ തുടരുകയാണ്.

നിലമ്പൂരില്‍നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഇതുവഴി ഗുഡ്സ് തീവണ്ടി കടന്നുപോയിരുന്നു. ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ. സി.കെ. നൗഷാദ്, അഗ്‌നിരക്ഷാസേന പെരിന്തല്‍മണ്ണ നിലയം ഓഫീസര്‍ സി. ബാബുരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. പുഴയില്‍ നല്ല ഒഴുക്കുണ്ട്. യുവതിയുടെ ഭര്‍ത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവര്‍ക്ക് ആറ് വയസുള്ള മകനുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗീതാദര്‍ശനം ജീവിതത്തില്‍ പരമപ്രധാനം : സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

0
തിരുവല്ല : ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് ഗീതാദര്‍ശനമാണെന്ന് എരുമേലി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

0
ഗസ്റ്റ് അധ്യാപക ഒഴിവ് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2024-25...

പക്ഷിപ്പനി ആശങ്ക വേണ്ട, മുന്‍കരുതലുകള്‍ സ്വീകരിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ...

നവവധുവിന് മര്‍ദനമേറ്റ സംഭവം ; ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

0
കോഴിക്കോട് : പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ...