ദിലീപിന്റെ ഫോൺ മഞ്ജു പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന സാക്ഷിമൊഴിയാണിത്.

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നു. ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷിമൊഴി. ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചെന്നും മൊഴിയിലുണ്ട്. ആക്രമിക്കപ്പെട്ട നടി മാത്രമാണ് സഹകരിച്ചതെന്നും മൊഴിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...

വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ : വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ...