ഗസ്റ്റ് അധ്യാപക ഒഴിവ്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് കോമേഴ്‌സ്, മലയാളം, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, സുവോളജി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി ഉള്‍പ്പെടെയുള്ള ബയോഡാറ്റ എന്നിവയും മെയ് 22 ന് വൈകുന്നേരം മൂന്നിന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ കോളജില്‍ ലഭ്യമാക്കണം. ഇവരെ ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/ പിഎച്ച്ഡി ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ്/ പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍ : 9446334740, 9447890820.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയ് 15 ന് സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, സര്‍വീസിംഗ് കോഴ്‌സ് ആരംഭിക്കുന്നു. പ്രായപരിധി 18 – 45. ഫോണ്‍: 0468 2270243.
—
ബാലസഭാ മൈന്‍ഡ് ബ്ലോവേഴ്‌സ് ; മെയ് 15 വരെ അപേക്ഷിക്കാം
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തുന്ന മൈന്‍ഡ് ബ്ലോവേഴ്‌സ് പരിശീലന പരിപാടിയിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. കുട്ടികളുടെ സര്‍ഗാത്മകതയും അഭിരുചിയും കണ്ടെത്താനും അതുവഴി സംരംഭകത്വ അഭിരുചി വികസിപ്പിക്കാനുമായി കുടുംബശ്രീ മിഷന്‍ ഉദ്യം ലേര്‍ണിംഗ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സൗജന്യ പരിശീലന കോഴ്‌സാണ് മൈന്‍ഡ് ബ്ലോവേഴ്‌സ്. ക്ലാസുകള്‍, ആക്ടിവിറ്റികള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ പൂര്‍ത്തീകരിക്കുന്ന കുട്ടികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തങ്ങളുടെ അഭിരുചികള്‍ക്ക് അനുസൃതമായി പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ ഉത്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാകാന്‍ കുട്ടികളെ പ്രാപ്തരാകുന്നതാണ് പരിശീലന കോഴ്‌സ്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ ഫേസ്ബുക് പേജ് സന്ദര്‍ശിച്ചോ http://surl.li/tlrje എന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം.
മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 31 ന് 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.
ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെwww.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484-2422275, 9539084444 (ഡയറക്ടര്‍), 8086138827 (ടെലിവിഷന്‍ ജേണലിസം കോ-ഓര്‍ഡിനേറ്റര്‍), 7907703499 (പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍), 9388533920 (ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍).