എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ പഞ്ചായത്ത് ഓഫീസിൽ വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടം ഒറ്റമഴയിൽത്തന്നെ വെള്ളത്തിലായതിനെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം ഓഫീസിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രതിപക്ഷ അംഗങ്ങൾ കെട്ടിടത്തിനുള്ളിൽ കളിവഞ്ചിയിറക്കിയാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. സ്ഥലം എം.എല്‍.എയുടെ 95 ലക്ഷം രൂപ ഫണ്ടും 1,80,000 രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ച് പണിത പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മഴപെയ്തപ്പോള്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പണിത അംഗനവാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് എരുമപ്പെട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെമ്പര്‍മാര്‍ പ്രസിഡണ്ടും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണും എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...