Saturday, May 4, 2024 6:34 am

വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അല്‍ഭുത കാഴ്ചകള്‍ ഒരുക്കി കിഫ്ബി സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എന്നെ ഒന്ന് പിടിച്ചേ… ഞാന്‍ ഇപ്പൊ താഴെ വീഴും… ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വാക്കുകള്‍ കേട്ട് നിന്നവര്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അത് ചിരി പടര്‍ത്തി. വി ആര്‍ ഗ്ലാസ്സിലൂടെ കാഴ്ചകള്‍ കണ്ടപ്പോഴയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഈ പ്രതികരണം. വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അല്‍ഭുത കാഴ്ചകള്‍ ആണ് എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കിഫ്ബി സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളില്‍ പ്രത്യേകം സജ്ജീകരിചിരിക്കുന്ന വി ആര്‍ ഗ്ലാസിലൂടെ ആണ് കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നത്. കിഫ്ബിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഇരിക്കൂറില്‍ പണി കഴിപ്പിക്കാന്‍ പോകുന്ന 316 ഏക്കര്‍ വരുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിര്‍ച്ചല്‍ കാഴ്ചകളുടെ നവ്യാനുഭവം ആണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.

താമര കുളത്തില്‍ നില്‍ക്കുന്നതായും കെട്ടിടത്തിന്റെ വിവിധ വശങ്ങളില്‍ നിന്നുള്ള കാഴ്ചകളും ഇതിലൂടെ കാണാന്‍ സാധിക്കും. വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഈ കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ നേരമില്ല. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം എസ് ദീപക് , എസ്. അക്ഷയ് എന്നിവരാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

0
അ​ങ്ക​മാ​ലി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ 200ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി...

പൂരത്തിനിടെ അനിഷ്ട സംഭവം ആവർത്തിക്കാതെ നോക്കും ; മുഖ്യമന്ത്രി

0
തൃശൂർ: തൃശൂർ പൂരം ഭംഗിയായി നടത്താൻ പരിപൂർണ സഹകരണം സർക്കാരിന്റെ ഭാഗത്തു...

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ; എസി 26 ൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറങ്ങും. അതാത്...

കേരള തീരത്തെ റെഡ് അലർട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ; ഇന്ന് അതീവ ജാഗ്രത ;...

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ്...