ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മടക്കി നല്കണം ; പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തകർച്ചയിലേക്ക് കൂപ്പുകുത്തിയ ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ ലഭിക്കുവാന്‍ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. യു ഡി എഫ് കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെങ്ങരൂരിലെ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം അത്യാവശ്യ കാര്യത്തിനുപോലും തിരികെ ലഭിക്കാതെ നിക്ഷേപകർ വലയുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും മൂലം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിന് സർക്കാർ രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. എല്ലാം വർഷവും ഓഡിറ്റ് നടക്കുന്ന ബാങ്കിൽ തകർച്ച ബോധ്യപ്പെട്ടിട്ടും കരുതൽ നടപടി സ്വീകരിച്ചില്ല. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ നൽകിയ വായ്പകളും വഴിവിട്ട നടപടികളുമാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഇതിന് ഉത്തരവാദികൾ ആയവരുടെ പേരില്‍  സാമ്പത്തിക ക്രമക്കേടിന് ക്രിമിനൽ കേസ് എടുക്കണമെന്നും പുതുശ്ശേരി അവശ്യപ്പെട്ടു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചെറിയാൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയവർമ്മ, അഡ്വ. റെജി തോമസ്, കുഞ്ഞ് കോശി പോൾ, മാത്യു ചാമത്തിൽ, ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, ഇ. കെ. സോമൻ, ജെയിംസ് കാക്കനാട്ടിൽ, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസുകുടി വട്ടശ്ശേരിൽ, വി. എ. ചെറിയാൻ, കെ. ജി. സാബു, വർഗീസ് മാമൂട്ടിൽ, സൂസൻ തോംസൺ, ഞാനാമണി മോഹനൻ, അമ്പിളി പ്രസാദ്, ബെൻസി അലക്സ്‌, പി. ജ്യോതി, ഗീത ശ്രീകുമാർ, സൂസൻ തോമസ്, അജിത വിൽക്കി, അന്നമ്മ ഐസക്ക്, ജിം ഇല്ലത്ത്, ബൈജി ചെള്ളേട്ട്, ശ്രീജിത്ത്‌ പഴൂർ, മത്തായി വർഗീസ്, ബേബി നടുവിലേമുറിയിൽ, കെ. കെ. ശശി, സനീഷ് അടവിക്കൽ, സി. ജെ. കുര്യൻ, ഐപ്പ് പുലിപ്ര, വിഷ്ണു പുതുശ്ശേരി തുടങ്ങിയവർ പ്രതിഷേധ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...