അയർക്കുന്നത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അയർക്കുന്നത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം സ്വദേശികളായ ദമ്പതിമാരെയാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യയെ വെട്ടേറ്റ നിലയിൽ കട്ടിലിനടിയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റും (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പോലീസ് സംഘം അയർക്കുന്നത്ത് എത്തിയിട്ടുണ്ട്. അൽപ സമയം മുൻപാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്തംഗത്തെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

ഇതേ തുടർന്നു സ്ഥലത്ത് എത്തിയ പോലീസ് സംഘം മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തേയ്ക്ക് എടുക്കു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ലെന്ന് അയർക്കുന്നം എസ്ഐ പറഞ്ഞു. മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ഭാര്യയുടെ മൃതദേഹം കട്ടിലിന് അടിയിൽ വെട്ടേറ്റ നിലയിലാണ്. ഭർത്താവ് തൂങ്ങി നിൽക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...