Friday, May 3, 2024 9:21 pm

വിദ്യാഭ്യാസം അനുഭവങ്ങളിലൂടെ സ്വായത്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റം : അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസം അനുഭവങ്ങളിലൂടെ കുട്ടികള്‍ സ്വായത്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജില്ലാതല വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവുമെന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.

പഠനത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തി അനുഭവങ്ങളിലൂടെയുള്ള പഠനം അംഗന്‍വാടി മുതല്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കണം. വാക്കുകള്‍ കുട്ടിയുടെ ആകാംക്ഷയില്‍ നിന്ന് ഉണ്ടാകണം. സ്‌കൂള്‍ തലം മുതല്‍ കുട്ടികളുടെ  കഴിവും ഗവേഷണ  അഭിരുചിയും കണ്ടെത്താന്‍ കഴിയണം. ഗവേഷണത്തിലൂടെയാണ് ആശയങ്ങള്‍ രൂപപ്പെടുന്നതെന്നും വൈജ്ഞാനിക സമൂഹം രൂപപ്പെടുന്നതിലൂടെ സാംസ്‌കാരിക മാറ്റവും ഉണ്ടാകുന്നതെന്നും എം.എല്‍.എ പറഞ്ഞു. വിജ്ഞാനത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുന്നതാകണം പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ആര്‍.കെ ജയപ്രകാശ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ ബിന്ദു, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ്. വള്ളിക്കോട്,  എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി.തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി ; തിരച്ചിൽ ഊർജിതം

0
തിരുവനന്തപുരം : വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. വർക്കല...

യുവാവിനെ ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായെന്ന് പരാതി

0
അബുദാബി : ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ...

പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് ; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

0
പാലക്കാട്: തിരുമിറ്റക്കോട് പള്ളിപ്പാടം പ്രദേശത്ത് നടത്തി വന്ന മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന്...

അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ വേനൽമഴ ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ..

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ മഴ പെയ്യുമെന്ന് കേന്ദ്ര...