പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് ; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തിരുമിറ്റക്കോട് പള്ളിപ്പാടം പ്രദേശത്ത് നടത്തി വന്ന മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന് മന്ത്രി എംബി രാജേഷ്. ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാവുന്ന വിധത്തില്‍ ഘനനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും പരിശോധന നടത്തി കര്‍ശന നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ ജിയോളജിസ്റ്റ് നിറുത്തല്‍ ഉത്തരവ് നല്‍കിയിട്ടുള്ളതെന്ന് രാജേഷ് പറഞ്ഞു. ‘ദേശീയ പാത നിര്‍മ്മാണത്തിന് മണ്ണെടുക്കുന്നതിനായി ലഭിച്ച എട്ട് പെര്‍മിറ്റ് അപേക്ഷകളില്‍ മൂന്ന് അപേക്ഷകള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. ബെഞ്ച് കട്ടിംഗ് മാതൃകയിലാണ് മണ്ണെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍ബാധം മണ്ണ് ഘനനം നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഇളവ് ലഭിക്കുന്ന മുറക്ക് തൃത്താല മേഖലയിലെ മണ്ണ് ഘനനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി ജില്ലാ കലക്ടറും ജിയോളജിസ്റ്റും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവ് ലഭിച്ചാലുടന്‍ വിളിച്ചു ചേര്‍ക്കും. നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ കര്‍ശന പരിശോധനയും ഉണ്ടാവും.’ മണ്ണെടുപ്പുമായി ബന്ധപ്പെട്ട ഒരു തെറ്റായ നടപടിയും നിയമലംഘനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...