വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായി വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍ വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവുമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായി. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ആര്‍.കെ ജയപ്രകാശന്‍ ക്ലാസ് നയിച്ചു.

പ്രാദേശിക തലത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പാഠ്യപദ്ധതിയില്‍ പരിഷ്‌ക്കരണം ഉണ്ടാകണമെന്നും വിദ്യാഭ്യാസരംഗത്തെ നിലവിലെ നേട്ടങ്ങളെ നിലനിര്‍ത്തി ചുറ്റുപാടിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതുസമൂഹത്തിന് വിശ്വാസയോഗ്യമായ പാഠ്യപദ്ധതി അവതരിപ്പിക്കുകയന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുപാടുമുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികളും അധ്യാപകരെക്കാള്‍ മുന്നേ സഞ്ചരിക്കുന്ന തലമുറയായതിനാല്‍ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അധ്യാപകരുടെ കടമ വ്യാഖനിക്കണം. അറിവിന്റെ നിര്‍മ്മാണമാണ് ഉണ്ടാകേണ്ടത്. അതിനായി നോളജ് സൊസൈറ്റിക്ക് രൂപം നല്‍കാന്‍ സാധിക്കണം. അധ്യാപകരുടെ വൈദഗ്ദ്ധ്യം കുട്ടികളെ അറിവ് നിര്‍മ്മിക്കുന്നവരാകണം എന്നും ഡയറക്ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ ബിന്ദു മോഡറേറ്ററും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ്. വള്ളിക്കോട്,  എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി.തോമസ് പ്രതികരണങ്ങള്‍ അറിയിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...