Monday, May 13, 2024 8:04 pm

ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ നിർദേശിച്ചു ; അഭിഭാഷകരെ പ്രതി ചേർക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിചേർക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവെരെയാണ് പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദേശിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഐപിസി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാകും പ്രതിചേർക്കുക. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.

വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക്‌ കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ്‌ ശങ്കർ ആരോപിച്ചിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത്‌ കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിൽവെച്ചാണെന്നും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. 12 നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ്‌ നീക്കിയത്‌. നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തെ വകവരുത്താൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏലക്കയുമായി പോയ ലോറി വണ്ടൻമേടിന് സമീപം അപകടത്തിൽപ്പെട്ടു

0
ഇടുക്കി : വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു. ഏലക്കയുമായി പോയ...

ശബരിമല മാസ പൂജ : സൗകര്യങ്ങള്‍ വിലയിരുത്തി

0
പത്തനംതിട്ട : മാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള...

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

0
ന്യൂഡല്‍ഹി : 10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15...

‘മകന്‍റെ മരണ കാരണം വ്യക്തമല്ല’ ; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ

0
കൊച്ചി : പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ...