വസ്തു ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച വയര്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വസ്തു ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വസ്തുവിലൂടെ വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച വയര്‍ ഒരു മാസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനാവശ്യമായ ചെലവ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം. ബോര്‍ഡിന്റെ സ്വന്തം ചെലവില്‍ വയര്‍ നീക്കി വിവരം കമ്മീഷനെ അറിയിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവില്‍ പറയുന്നു. വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

പരവൂര്‍ കോട്ടപ്പുറം സ്വദേശിനി പ്രസന്നാ സുരേന്ദ്രന്റെ വസ്തുവില്‍ സ്ഥാപിച്ച വയര്‍ നീക്കാനാണ് ഉത്തരവ്. മറ്റൊരാള്‍ക്ക് കണക്ഷന്‍ നല്‍കാന്‍ വേണ്ടിയാണ് പരാതിക്കാരിയുടെ വസ്തുവില്‍ക്കൂടി വയര്‍ വലിച്ചത്. അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 75% തുക അടയ്ക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. പാരിപ്പള്ളി ഇലക്‌ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വയര്‍ നീക്കം ചെയ്യാന്‍ ആവശ്യമായ തുക പരാതിക്കാരി തന്നെ ഒടുക്കണമെന്ന് പറയുന്നു. 25% തുക ബോര്‍ഡ് വഹിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃതമായി സ്ഥാപിച്ച വയര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡ് പോലീസുമായെത്തി വിരട്ടിയതായി പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് പരിശോധിച്ചു. പരാതിക്കാരിയുടെ ആവശ്യപ്രകാരമല്ല വയര്‍ സ്ഥാപിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി. വയര്‍ നീക്കം ചെയ്യാന്‍ ചെലവാകുന്ന തുക വയര്‍ സ്ഥാപിച്ച ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നും മൊത്തമായോ തവണകളായോ ഈടാക്കാവുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആര്‍ക്കെങ്കിലും കണക്ഷന്‍ കിട്ടണമെങ്കില്‍ അതിനുള്ള ചിലവ് അവര്‍ തന്നെ വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...