മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്ക് അടിമ ; ഷഹന ഇരയായത് ക്രൂരമര്‍ദ്ദനത്തിന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്ന് പോലീസ്. ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നത്. ഇവരുടെ വീട്ടില്‍ നിരവധി ലഹരി വസ്തുക്കള്‍ പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. ഷഹനയെ മര്‍ദ്ദിച്ചിരുന്നുവെന്ന കാര്യവും സജാദ് സമ്മതിച്ചു. പണം ചോദിച്ചാണ് മര്‍ദ്ദിച്ചിരുന്നത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരികള്‍ സജാദ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഇന്‍ഹേലറുകളും മറ്റും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ഷഹനയുടേയത് ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാന്‍ വീട്ടില്‍ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ഷഹനയുടെ ദേഹത്തും മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. ജനലിന്റെ അഴിയില്‍ ഷഹന തൂങ്ങിമരിച്ചതാണെന്നാണ് സജാദ് പോലീസിനോട് പറഞ്ഞത്. സജാദിനെ ഈ വീട്ടില്‍ എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...