Tuesday, May 7, 2024 5:35 pm

മൂന്ന് മിനിട്ട് ; കളക്ടറുടെ കാരിക്കേച്ചറും റെഡി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഞൊടിയിടയില്‍ വ്യക്തികളുടെ ചിത്രം വരച്ചു നല്‍കി മേളയില്‍ തരംഗമായ ചന്ദ്രപ്രശാന്ത് എന്ന കലാകാരനെ കാണാന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ എത്തി. സ്‌നേഹോപഹാരമായി കാരിക്കേച്ചര്‍ വരച്ചു നല്‍കി ചന്ദ്ര പ്രകാശ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ ടൂറിസം വകുപ്പിലെ സ്റ്റാളിലാണ് ചന്ദ്രപ്രകാശ് ചിത്രരചന നടത്തിയത്. വിവരം കേട്ടറിഞ്ഞ കളക്ടര്‍ മൂന്നു മിനിട്ട് അത്ഭുതം കാണാനാണ് നേരിട്ടെത്തിയത്. വ്യക്തികളുടെ ചിത്രം മിനിട്ടുകള്‍ക്കുള്ളില്‍ വരച്ചു നല്‍കുന്ന അത്ഭുത സൃഷ്ടി കണ്ടു നിന്ന കളക്ടറെ ചന്ദ്ര പ്രകാശ് പ്രത്യേകം ക്ഷണിച്ചാണ് കാരിക്കേച്ചര്‍ വരച്ചു നല്‍കിയത്. ചിത്രം എന്നും സൂക്ഷിച്ചു വെയ്ക്കുമെന്ന് ചന്ദ്ര പ്രകാശിന് ഉറപ്പു നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി ; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി...

തിരുവനന്തപുരത്ത്‌ തരൂർ തോറ്റു തുന്നം പാടും ; രാജീവ്‌ ചന്ദ്രശേഖറിന്‍റെ വിജയം 100% ഉറപ്പെന്ന്...

0
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന...

മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക്...

0
ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി...

14 ജില്ലകളിലും മഴ വരുന്നു ; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5...

0
തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക്...