Tuesday, May 21, 2024 12:55 pm

യുവതികളെ മുഖത്തടിച്ച കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് പാണാമ്പ്രയില്‍ യുവതികളെ മുഖത്തടിച്ച കേസില്‍ പ്രതി സി.എച്ച്‌ ഇബ്രാഹീം ഷബീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 19 നകം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

മുസ്​ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററിന്റെ മകനാണ് ഇബ്രാഹീം ഷബീര്‍. അപകടകരമായ രീതിയില്‍ കാറോടിച്ചതിനെ ചോദ്യം ചെയ്ത സ്കൂട്ടര്‍ യാത്രികരായ പരപ്പനങ്ങാടി സ്വദേശിനികളായ അസ്‌ന, ഹംന എന്നിവരെ ഷബീര്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്. ഏപ്രില്‍ 16നാണ് സംഭവം. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഇരുവരെയും പാണാമ്പ്രയില്‍ എത്തിയപ്പോഴാണ് ഷബീര്‍ മര്‍ദ്ദിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആയിരവില്ലേശ്വര ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടത്തി

0
വെട്ടൂർ : ആയിരവില്ലേശ്വര ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടത്തി. പഞ്ചായത്ത് അംഗം...

അമേരിക്കയിൽ വാഹനാപകടം ; മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ്...

രാജ്യാന്തര അവയവക്കടത്ത് ; തീവ്രവാദ ബന്ധവും പരിശോധിക്കും ; എന്‍ഐഎ ഏറ്റെടുത്തേക്കും

0
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന...

കോന്നി പൂവന്‍പാറയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവ്‌ മരിച്ചു

0
കോന്നി : കോന്നി പൂവന്‍പാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു....