ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ബാഗിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരിക്കടുത്ത ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലെ ഒമപതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തിയെത്തിത്. സാരമായി പരിക്കേറ്റ രണ്ട് കൂട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ചിപ്‌സ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ കൈക്കലാക്കിയെന്ന് പറഞ്ഞ് കുട്ടികളെ തങ്ങളുടെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടികള്‍ പറയുന്നത്. മരചില്ലയും വടിയും ഉപയോഗിച്ചാണ് കുട്ടികളെ ആക്രമിച്ചതെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ശേഷം പുറത്ത് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ കുട്ടികളില്‍ ഒരാള്‍ വേദന സഹിയ്ക്കാനാവാതെ രക്ഷിതാവിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് മറ്റു രക്ഷിതാക്കള്‍ കൂടിയെത്തിയാണ് ഒമ്പതാംക്ലാസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേ സമയം സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായി രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം പൂഴ്ത്തിവെക്കാന്‍ അധികൃതര്‍ ശ്രമിച്ചതായാണ് രക്ഷിതാക്കള്‍ പറയുന്നത്. തങ്ങള്‍ എത്തിയതിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കാന്‍ പോലും തയ്യാറായതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. വൈത്തിരി പോലീസ് സ്ഥലത്തെത്തി കുട്ടികളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ മര്‍ദ്ദിച്ചെന്ന പറയുന്ന കുട്ടികള്‍ മുന്‍പും പ്രശ്‌നമുണ്ടാക്കിയവരാണെന്നും ചിലരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സ്‌കൂളില്‍ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ വിശദമായി അന്വേഷിക്കണം എന്നും പോലീസിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വൈത്തിരി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...