വിവാഹവീട്ടിലെ ടെറസില്‍നിന്നു യുവാവ്‌ വീണുമരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെമ്പായത്ത് വിവാഹവീട്ടിലെ ടെറസില്‍നിന്നു യുവാവ്‌ വീണുമരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. കീഴാമലക്കല്‍ ഷിബുവാണ് മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാക്കി കൊണ്ടുവന്ന് സുഹ‍ൃത്തുക്കള്‍ മുങ്ങിയെന്നാണ് പരാതി. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസം ഇവരുടെ വീട്ടിലെ ടെറസില്‍നിന്നാണ് ഷിബു വീണത്. വീഴുന്ന ദൃശ്യങ്ങളും സമീപത്തെ വീട്ടിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

സിടി സ്കാനും എക്സ്റേയും എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ പുലര്‍ച്ചെ മൂന്നു മണിയോടുകൂടി ഒാട്ടോയില്‍ക്കയറ്റി  വീട്ടിലെത്തിച്ചു. ഈ സമയം പ്രായമായ അമ്മൂമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കയ്യില്‍ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിയിരുന്നില്ല. രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തംവാര്‍ന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടതെന്നും ബന്ധുക്കള്‍ പറയുന്നു. കൂടെയുണ്ടായിരുന്നവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...

ബം​ഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് ; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

0
കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ്...

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

0
കായംകുളം: ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ...

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ...