Thursday, April 25, 2024 6:47 pm

സാധാരണ ജനങ്ങള്‍ പട്ടിണിയില്‍ – തിന്നുകൊഴുത്ത് എണ്ണക്കമ്പിനികള്‍ ; പാചക വാതകത്തിന്‌ വീണ്ടും കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെല്ലായിടത്തും ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറിന്റെ വില ആയിരം രൂപ കടന്നു. 14.2 കിലോ വരുന്ന സിലിണ്ടറിന് കേരളത്തില്‍ 1,010 രൂപ നല്‍കണം. മുംബൈയില്‍ ഇതിന് 1,002.50 രൂപയും കൊല്‍ക്കത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1,058.50 രൂപയും ഡല്‍ഹിയില്‍ 1,003 രൂപയുമാണ്. ഈ മാസം ഏഴിന് ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

വാണിജ്യ സിലിണ്ടറിന് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,354 രൂപയും കൊല്‍ക്കത്തയില്‍ 2,454 രൂപയും മുംബൈയില്‍ 2,306 രൂപയും ചെന്നൈയില്‍ 2,507 രൂപയുമാണ്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അടക്കമുള്ളവക്ക് വില വര്‍ധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി ; പാര്‍ട്ടി ക്വട്ടേഷന്‍ ഭയമെന്ന് ശോഭ സുരേന്ദ്രന്‍

0
തിരുവനന്തപുരം : ബിജെപിയില്‍ ചേരാനിരുന്നത് ഇ.പി.ജയരാജനെന്ന് വെളിപ്പെടുത്തി ശോഭ...

സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി : വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക...

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...