യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബയ് : യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സഹോദരങ്ങളായ രണ്ടു പേര്‍ അറസ്റ്റില്‍. മുംബയ് ധാരാവി സ്വദേശികളായ അനില്‍ ചൈഹാന്‍,​ നീലേ‌ഷ് ചൗഹാന്‍ എന്നിവരാണ് മുംബൈ പോലീസിന്റെ പിടിയിലായത്. അടുത്തിടെയാണ് പ്രതികള്‍ ഇരുപതുകാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. വീട്ടില്‍ യുവതി ഒറ്റയ്‌ക്കിരുന്ന സമയം നോക്കിയാണ് യുവാക്കള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. വിവരം പുറത്തു പറയാതിരിക്കാനായി ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീടിന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ 10 ലക്ഷം രൂപയുടെ സ്വർണം കാണാനില്ല ; സംശയം മുൻ...

0
മലപ്പുറം : കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം...

പോഷൺ ട്രാക്കർ പ്രവർത്തിക്കുന്നില്ല ; അങ്കണവാടികളിലേക്ക് ടാബുകൾ നൽകാൻ തീരുമാനം

0
തിരുവനന്തപുരം : അങ്കണവാടികളിലെ പോഷൺട്രാക്കർ ആപ്പിന്റെ സുഗമമായ പ്രവർത്തനത്തിനായി ടാബ് നൽകാനൊരുങ്ങി...

ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലിന് നേർക്ക് ഇറാൻ ആക്രമണം ; ശക്തമായി പ്രതിരോധിച്ച് യുഎസ്

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ...

തെരഞ്ഞെടുപ്പിന് മുൻപ് 22 ബാറുകൾക്ക് കൂടി അനുമതി ; നടപടി അന്വേഷിക്കാനൊരുങ്ങി യുഡിഫ് സർക്കാർ

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് 22 പുതിയ ബാറുകൾ...