കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; വീടുകളിൽ വെള്ളം കയറി – ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളില്‍ മരംവീണു. കോമ്പയാര്‍ സുരേഷിന്റെ വീടിന് മുകളിലാണ് മരം വീണത്. വീട്ടുകാര്‍ ഒരു മണിക്കൂറോളം വീടിനുള്ളില്‍ കുടുങ്ങിക്കിടന്നു. പുലര്‍‌ച്ചെ നാല് മണിക്കായിരുന്നു സംഭവം. തൃശൂര്‍ ചാലക്കുടിയില്‍ കനത്ത മഴയാണ്. പെരിങ്ങല്‍ക്കുത്ത് ഡാം ഏത് നിമിഷവും തുറക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. വാഹനങ്ങള്‍ നാല് മണിക്കൂറിലേറെയായി കുടുങ്ങിക്കുടക്കുകയാണ്.

കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറി. കലൂര്‍ സൗത്ത്, ഇടപ്പള്ളി, എംജി റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എന്നിവടങ്ങളിലാണ് വെള്ളക്കെട്ട്. തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റാന്‍ ശ്രമം തുടങ്ങി. മൂവാറ്റുപുഴയില്‍ മൂന്ന് മണിക്കൂറായി കനത്ത മഴ തുടരുന്നു. മലപ്പുറത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...