Tuesday, May 7, 2024 1:22 am

കെ.വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലപ്പുറത്തെ മുന്‍ അധ്യാപകനും സിപിഐ എം കൗണ്‍സിലറുമായിരുന്ന കെ.വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ശശികുമാറിനെതിരെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ശശികുമാറിനെതിരായ പരാതി ചര്‍ച്ചയായതിന് പിന്നാലെ സ്‌കൂളിനെതിരെയും അന്വേഷണം നീണ്ട പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചത്. സ്‌കൂളില്‍ വര്‍ഷങ്ങളായി പീഡനം നടന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും പി സതീദേവി പറഞ്ഞു. പോക്‌സോ കേസില്‍ അറസ്റ്റിലായ കെ വി ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെക്കുറിച്ച്‌ മുന്‍പും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് സ്‌കൂളിലേക്ക് അന്വേഷണം നീണ്ടത്. അധ്യാപകനെതിരായ പീഡനപരാതിയില്‍ സ്‌കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞിരുന്നു. കെ.വി ശശികുമാറിനെതിരെ നേരത്തേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഡബ്ല്യുസി ചെയര്‍മാന്‍ രംഗത്തെത്തിയത്.

സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലെ റാഗിങ് സംബന്ധിച്ച പരാതികള്‍പോലും പരിശോധിച്ച്‌ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ പീഡനപരാതി പോലീസിന് കൈമാറാതെ ഒതുക്കിയെങ്കില്‍ അത് ഗുരുതര കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതില്‍ മുന്‍പ് സ്‌കൂളിലെ ഒരു അധ്യാപികക്ക് എതിരെ നടപടി സ്വീകരിച്ചതാണ്. ശശികുമാറിനെതിരായ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ വിഷയം മൂടി വെച്ചിട്ടുണ്ടെങ്കില്‍ സമാന രീതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു. ഇതിനിടെ പൂര്‍വ വിദ്യാര്‍ഥികളുടെ പീഡന പരാതിയില്‍ പോക്‌സോ കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ കൂടി ശശികുമാറിനെതിരായി രജിസ്റ്റര്‍ ചെയ്തു. കേസില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ കൂടാതെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസും അന്വേഷണം ആരംഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ ശീലം മാറ്റുന്നത് നന്നായിരിക്കും, വൈകുന്നേരം 6നും രാത്രി 12നും ഇടയിൽ ശ്രദ്ധ വേണം...

0
തിരുവനന്തപുരം : വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി....

ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു ; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ; മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37...

0
കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക്...

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

0
തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല,...