Saturday, May 4, 2024 10:22 am

ഡൽഹിയിൽ സിഎൻജി വില വർധിപ്പിച്ചു ; കിലോയ്ക്ക് 2 രൂപ കൂട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപ കൂട്ടി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. മാർച്ച് ഏഴിന് ശേഷം 13 തവണ രാജ്യ തലസ്ഥാനത്ത് സിഎൻജി വില കൂട്ടിയിരുന്നു. ഡൽഹിയിൽ ഇന്നത്തെ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയാണ്. നേരത്തെ ഇത് 73.61 രൂപയായിരുന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 78.17 രൂപയായി ഉയർന്നപ്പോൾ ഗുരുഗ്രാമിൽ ഒരു കിലോഗ്രാമിന് 83.94 രൂപയാണ് ഇന്നത്തെ വില. ഡൽഹിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വില വർധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സിഎൻജി വില വർദ്ധന. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഗ്യാസ് വിതരണക്കാർ സിഎൻജി, പിഎൻജി എന്നിവയുടെ വില ഇടയ്‌ക്കിടെ വർധിപ്പിച്ചിരുന്നു. വില വർധന സിഎൻജി കാർ ഉടമകളെയും ഓട്ടോ ഡ്രൈവർമാരെയുമാണ് കൂടുതലായി ബാധിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം

0
പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്‍റെ...

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം...

ആനിക്കാട് – കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം 

0
മല്ലപ്പള്ളി :  ആനിക്കാട് - കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്....

പകർച്ചവ്യാധി ഭീഷണിയില്‍ മല്ലപ്പള്ളി

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍  പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും ചൂടിന്...