മധ്യപ്രദേശിൽ ഭിന്നശേഷിക്കാരനായ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്‌ : മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ ഭിന്നശേഷിക്കാരൻ വയോധികനെ ക്രൂരമായി കൊലപ്പെടുത്തി. ഒരു പ്രത്യേക മതത്തിൽ പെട്ടയാളാണെന്ന സംശയത്തിന്റെ പേരിലാണ് 65 കാരനെ മർദ്ദിച്ച് കൊന്നത്. ഭൻവർലാൽ ജെയിൻ്റെ മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ മാനസ പോലീസ് കേസെടുത്തു. ദിനേശ് കുശ്വാഹ എന്നയാളാണ് വയോധികനെ ആക്രമിച്ചത്. മർദ്ദിക്കുന്നതിനിടയിൽ ‘നിങ്ങളുടെ ഐഡന്റിറ്റി കാർഡ് കാണിക്കൂ’ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

അവശനായ വൃദ്ധനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിച്ച്, മൃതദേഹം തിരിച്ചറിഞ്ഞു. ഭൻവർലാൽ ജെയിൻ ഭിന്നശേഷിക്കാരനും ഓർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...