‘നിയമസഭയെ സിനിമാ സെറ്റാക്കി പഞ്ച് ഡയലോഗ് അടിക്കുകയാണ്’ ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ വിമർശിച്ച് എം കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വിജയ് സഭയിൽ ‘പഞ്ച് ഡയലോഗുകൾ’ അടിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെ സർക്കാർ മുമ്പ് കൊണ്ടുവന്ന പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് സ്റ്റാലിൻ്റെ വിമർശനം. ‘ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങൾ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം പേര് മാറ്റുന്ന തിരക്കിലാണ്. നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെ കണ്ട് പഞ്ച് ഡയലോഗുകൾ പറയുകയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നവരാണ്” – സ്റ്റാലിൻ പറഞ്ഞു.

പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ തോൽക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തോൽവിക്ക് ഒരു കാരണം പാർട്ടി ഭാരവാഹികളുടെ പ്രവർത്തനം കൂടിയാണ്. തെറ്റുകൾ പരസ്യമായി അംഗീകരിക്കണം. ഒരാൾ ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് 75 വർഷം പഴക്കമുള്ള പാർട്ടിയാണ്. ഓരോ മണ്ഡലത്തിലെയും സാഹചര്യം പരിശോധിച്ച് ആളുകളെ മാറ്റുന്നതിന് പകരം, സമഗ്രമായ താൻ വിലയിരുത്തലാണ് നടത്തിയതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...