ഡൽഹിയിൽ സിഎൻജി വില വർധിപ്പിച്ചു ; കിലോയ്ക്ക് 2 രൂപ കൂട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപ കൂട്ടി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. മാർച്ച് ഏഴിന് ശേഷം 13 തവണ രാജ്യ തലസ്ഥാനത്ത് സിഎൻജി വില കൂട്ടിയിരുന്നു. ഡൽഹിയിൽ ഇന്നത്തെ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയാണ്. നേരത്തെ ഇത് 73.61 രൂപയായിരുന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 78.17 രൂപയായി ഉയർന്നപ്പോൾ ഗുരുഗ്രാമിൽ ഒരു കിലോഗ്രാമിന് 83.94 രൂപയാണ് ഇന്നത്തെ വില. ഡൽഹിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വില വർധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സിഎൻജി വില വർദ്ധന. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഗ്യാസ് വിതരണക്കാർ സിഎൻജി, പിഎൻജി എന്നിവയുടെ വില ഇടയ്‌ക്കിടെ വർധിപ്പിച്ചിരുന്നു. വില വർധന സിഎൻജി കാർ ഉടമകളെയും ഓട്ടോ ഡ്രൈവർമാരെയുമാണ് കൂടുതലായി ബാധിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...