Thursday, May 9, 2024 4:35 am

പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ല ; കേരളത്തിലെ ഈ കുറവ് തന്നെ ധാരാളമെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നികുതി ഇത്തവണയും കുറച്ചേക്കില്ല. കേന്ദ്ര എക്സൈസ് തീരുവ കുറച്ചത് മൂലം ആനുപാതികമായി കേരളത്തില്‍ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. ഈ കുറവ് തന്നെ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പെട്രോള്‍ ഡീസല്‍ വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സ്വാഗതം ചെയ്തു.

പെട്രോളിന് എട്ടു രൂപയും ഡീസലിന് 6 രൂപയുമായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പെട്രോളിന് 30.08%വും ഡീസലിന് 22.54%വുമാണ് കേരളത്തില്‍ വില്‍പന നികുതി. അതിനാല്‍ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയും കേരളത്തില്‍ കുറഞ്ഞു. പല തവണയായി കേന്ദ്രം കൂട്ടിയ എക്‌സൈസ് തീരുവ കുറച്ചാല്‍ ഇന്ധന വില താനേകുറഞ്ഞോളുമെന്ന നിലപാടാണ് സംസ്ഥാനത്തിന്. കേരളം കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കൂട്ടിയിട്ടില്ല എന്ന കാര്യവും ബാലഗോപാല്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

0
പാ​ല​ക്കാ​ട്: ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട്...

തൃ​ശൂ​രി​ൽ ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

0
തൃ​ശൂ​ര്‍: ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി തൃ​ശൂ​രി​ൽ പി​ടി​യി​ൽ. ആ​സാ​മി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ലെ...

കരമന-കളിയിക്കാവിള ദേശീയപാത നിര്‍മ്മാണം വീണ്ടും നീളുന്നു ; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആക്ഷേപം

0
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരം മുതലുള്ള പാതയുടെ നിര്‍മ്മാണം നീളുന്നു. ബാലരാമപുരത്തെ...

മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കളാണ്...